Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Andslide Victory

Kottayam

വൈ​ക്ക​ത്ത് യുഡിഎ​ഫി​ന് അ​ട്ടി​മ​റി വി​ജ​യം

വൈക്കം: ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​ക്ക​ത്ത് യു​ഡിഎ​ഫി​ന് അ​ട്ടി​മ​റി വി​ജ​യം.​ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ബി​നി​മോ​ൻ 1,380 വോ​ട്ടി​ന് സി​പി​ഐ​യി​ലെ പി.​ പ്ര​ദീ​പി​നെ​ പ​രാ​ജ​യ​പ്പെ​ടു​ത്തി​. 1991ൽ ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​കെ.​ ബാ​ല​കൃ​ഷ്ണ​ൻ വി​ജ​യി​ച്ച​തി​നുശേ​ഷം ഇ​പ്പോ​ഴാ​ണ് വൈ​ക്ക​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​ന്ന​ത്. കെ​എ​സ്‌യു​വി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നരം​ഗ​ത്ത് വ​ന്ന കെ.​ബി​നി​മോ​ൻ എം​എ, ബി​എ​ഡ് ബി​രു​ദ​ധാ​രി​യാ​ണ്.

ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്ത് അം​ഗം, കൊ​ത​വ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ കെ. ​ബി​നി​മോ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​ക്കം ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ത​ല​യാ​ഴ​ത്ത് കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ മ​ക​നാ​ണ് കെ.​ ബി​നി മോ​ൻ. ​ഭാ​ര്യ:​ ജോ​ളി. ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഭാ​ഗ്യ​ശ്രീ​യും അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഭ​വ്യ​ശ്രീ​യു​മാ​ണ് മ​ക്ക​ൾ.

ബി​നി​മോ​നെ തു​ണ​ച്ച​ത് ത​ല​യോ​ല​പ്പ​റ​മ്പ്, ത​ല​യാ​ഴം, ക​ല്ല​റ പ​ഞ്ചാ​യ​ത്തു​ക​ൾ​
വൈ​ക്കം: കെ.​ ബി​നി​മോ​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത് ത​ല​യോ​ലപ്പ​റ​മ്പ്, ത​ല​യാ​ഴം, ക​ല്ല​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലും ല​ഭി​ച്ച ലീ​ഡ്. ത​ല​യോ​ല​പ്പ​റ​മ്പി​ൽ 2,758, ത​ല​യാ​ഴം1,124, ക​ല്ല​റ 1,008, വൈ​ക്കം ന​ഗ​ര​സ​ഭ 391, വെ​ള്ളൂ​ർ 38 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ബി​നി​മോ​ന്‍റെ ലീ​ഡ് നി​ല. 58 പോ​സ്റ്റ​ൽ വോ​ട്ടും ല​ഭി​ച്ചു.

കെ. ​അ​ജി​ത്ത് നേ​ടി​യ വോ​ട്ട് എ​ൽഡി​എ​ഫ് പ​രാ​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി

വൈ​ക്കം:​ എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് എ​ൻ​ഡി​എ വോ​ട്ടി​ലു​ണ്ടാ​യ വ​ർ​ധ​ന. പ​ത്ത് വ​ർ​ഷ​ക്കാ​ലം സി​പി​ഐ​യു​ടെ എം​എ​ൽഎ​യാ​യി​രു​ന്ന കെ.​ അ​ജി​ത്ത് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി നേ​ടി​യ 20,297 വോ​ട്ട് ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​യി.
ക​ഴി​ഞ്ഞ​ ത​വ​ണ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി 11,953 വോ​ട്ട് നേ​ടി​യ സ്ഥാ​ന​ത്ത് കെ. ​അ​ജി​ത്ത് ഇ​ക്കു​റി 20,297 വോ​ട്ട് നേ​ടി. 2021ൽ ​സി​പി​ഐ 71,388 വോ​ട്ട് നേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫ് 42,266 വോ​ട്ടാ​ണ് നേ​ടി​യ​ത്. സി​പി​ഐ​യി​ലെ സി.​കെ. ആ​ശ 29,122 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്.

ഇ​ത്ത​വ​ണ സി.​കെ.​ ആ​ശ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പാ​ർ​ട്ടി​യി​ൽ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ പി​ന്തു​ണ​യ്ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കെ. ​അ​ജി​ത് സി​പി​ഐ വി​ട്ട് ബി​ജെ​പി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. ഈ സാ​ഹ​ച​ര്യ​മാ​ണ് ര​ണ്ടു​ത​വ​ണ മാ​റ്റി നി​ർ​ത്ത​പ്പെ​ട്ട പി. ​പ്ര​ദീ​പി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

സി​പി​ഐ​യി​ൽനി​ന്ന് വൈ​ക്ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ കൊ​ഴി​ഞ്ഞു​പോ​ക്കും അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളും ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​ൻ യു​ഡിഎ​ഫ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യ ത​ന്ത്ര​ങ്ങ​ൾ വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​യ​തോ​ടെ മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​നുശേ​ഷം യുഡിഎ​ഫി​ന് അ​ട്ടി​മ​റി വി​ജ​യം നേ​ടാ​നാ​യി.

Latest News

Corehub Up